
കൊറോണ:ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു
അബുദാബി : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശി മുഹമ്മദ് നസീര്‍(56) ആണ് മരിച്ചത്. അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് നസീര്‍.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ ഉള്‍പ്പടെ ഒമ്പതു പേരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 50 ആയി.