“മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല'” മാർത്തോമാ മെത്രാപോലിത്ത
തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത അറിയിച്ചു .ഇന്ന് പുറത്തിറക്കിയ പ്രത്യേക കൽപ്പനയിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശ്വാസികൾക്ക് ഓൺലൈൻ ആരാധനയിൽ പങ്കു ചേരാവുന്നതാണ്. മരണം, വിവാഹം, മാമോദിസ എന്നി ശുശ്രൂഷകൾ കഴിഞ്ഞ മാസങ്ങളിലെ പോലെ നിബന്ധനകൾക്ക് വിധേയമായി നടത്തപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.