
മരടിൽ മറ്റൊരു മൂലമ്പിള്ളി ആവർത്തിക്കരുത് !
വികസനം ആർക്കുവേണ്ടി?
റോഡ് അനിവാര്യമാണ് പക്ഷേ അത് ജനനിബിഢമായ പ്രദേശങ്ങളിലൂടെ ആയിരങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടല്ല വേണ്ടത്. കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനമെന്ന പേരിൽ വർഷങ്ങളോളം ഈ പ്രദേശത്തുള്ളവരുടെ ഭൂമി ക്രയവിക്രയം മരവിപ്പിച്ചു. നിരവധി ആളുകളുടെ സ്വപ്നങ്ങളും ഭൂമി ക്രയവിക്രയത്തിലൂടെ ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്ന ആവശ്യങ്ങളും തകർത്തു. അതിന് ആര് ആർക്ക് നഷ്ടപരിഹാരം നൽകി ?

ഇപ്പോൾ മറ്റൊരു റോഡിൻറെ അലൈൻമെൻറ് എന്ന പേരിൽ ഭൂമി ക്രയവിക്രയമരവിപ്പിക്കൽ വാർത്തകൾ. പ്രദേശവാസികളെ തകർത്തെറിഞ്ഞു അവർക്ക് നഷ്ടങ്ങൾ മാത്രം നൽകി നടത്തുന്ന വികസന പരിപാടികളെക്കുറിച്ച് അധികാരികൾ പുനരാലോചിക്കേണ്ട സമയം കഴിഞ്ഞു.

മരടിൽ മറ്റൊരു മൂലമ്പിള്ളി ആവർത്തിക്കരുത് !
Sherry J Thomas

| 9447 200 500 |
sherryjthomas@gmail.com