
‘മാസ്കും മിഴിയഴകും: ഇതൊരു മത്സരം മാത്രമല്ല, ഒരു ബോധവൽക്കരണവുമാണ്…
അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന, ‘മാസ്കും മിഴിയഴകും’ എന്ന മത്സരത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും, രാജ്യത്തിന്റെ വിവിധ തുറകളിൽ നിന്നും പങ്കാളിത്തം നൽകി, ഈ മത്സരത്തെ നെഞ്ചോട് ചേർത്തതിന്റെ പിന്നിൽ ഒരു കാരണമേയുള്ളൂ, ‘ മാസ്ക് ധരിച്ചു, നമുക്ക് കൊറോണ വൈറസിനെ അകറ്റാം, പ്രതിരോധിക്കാം’ എന്ന ബോധവൽക്കരണ സന്ദേശത്തിൽ പങ്കുചേരുക.
ഈ മുഖ്യസന്ദേശം സാധിക്കുന്നവരിലേക്ക് കൈമാറ്റം ചെയ്യുവാനാണ്, ഞങ്ങളോടൊപ്പം ഈ മത്സരം സംഘടിപ്പിക്കുവാൻ ടോളിൻസ് ടെയേഴ്സും, ലുലുവും, സെ തെരേസാസ് എൻ എസ് എ സും കൈക്കോർത്തതും, ഞങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും നൽകിയതും.
ഈ കൊറോണ വൈറസിനെതിരെ പോരാടുവാൻ നമ്മൾ ഉപയോഗിക്കുന്ന മാസ്കും മറ്റ് വൈറസ് പ്രതിരോധമാർഗങ്ങളും ഏറെ പ്രയോജനകരമാണ് എന്നതിന്റെ വലിയ സാക്ഷ്യമാണ്, അങ്കമാലി LF ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. ദിനംപ്രതി കണ്ടയ്‌മെന്റ് സോണിൽ നിന്നും നിരവധി രോഗികളെ ഇവിടെ, ഇവർ പരിചരിച്ചിട്ടും, ഇന്നുവരെ എല്ലാ ജീവനക്കാരും No Risk/low Risk പ്രാഥമിക സമ്പർക്കപട്ടികയിൽ തന്നെ ആയിരിക്കുന്നതും വൈറസിനെ പ്രതിരോധിക്കുന്നതും.
ഈ കോവിഡ് കാലത്ത്, ആശുപത്രിയുടെ അകത്തും പരിസരത്തും മാത്രമല്ല, എല്ലായിടത്തും നമുക്ക് മാസ്ക് ധരിക്കാം, സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ സ്വീകരിച്ചു, ഈ വൈറസ് ബാധയ്ക്കെതിരെ നമുക്കും പോരാടാം.
മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, ഈ കോവിഡ് കാലത്ത് വൈറസിനെതിരെ പോരാടി നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം, എന്ന സന്ദേശം മറ്റുള്ളവരിലേക്കും പകരാം.
അങ്കമാലി LF സംഘടിപ്പിച്ച ഈ മത്സരത്തിൽ പങ്കുചേർന്ന എല്ലാവർക്കും അഭിനന്ദങ്ങൾ..

.ഈ മത്സരത്തിന്റെ പിന്നിലെ, സന്ദേശം പരിഗണിച്ചു മത്സരാർത്ഥികളിലെ വിജയികളെ നിർണ്ണയിക്കുന്ന വിധികർത്താക്കളാകാൻ സന്മനസ്സ് കാണിച്ച, ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഉടൻതന്നെ ഈ മത്സരത്തിലെ വിജയികളെ പ്രഖാപിക്കുന്നതാണ്.

ഫാ വർഗീസ് പാലാട്ടി,അസി ഡയറക്‌ടർ,അങ്കമാലി LF ആശുപത്രി
Varghese PalattyAssistant Director, Little Flower Hospital Angamaly