![](https://nammudenaadu.com/wp-content/uploads/2020/06/amtkj-1024x564-1.jpg)
ഡല്‍ഹിയില്‍ ഞായറാഴ്ച ഉന്നതതല യോഗം
ന്യൂഡല്‍ഹി:കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ ഞായറാഴ്ച ഉന്നതതല യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്. കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാളും മോശമെന്നും സ്ഥിതി പരിതാപകരമെന്നുമാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
രോഗനിര്‍ണ്ണയ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും എഐസിഎംആര്‍ പറയുന്നതനുസരിച്ചേ മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. 36,824 പേർക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 21 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 12 ദിവസത്തിനുള്ളിലാണ്.