
കവിതാലാപന മത്സരത്തിൽ മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം
മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം
തൃശൂർ എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജ് നടത്തിയ അഖിലേന്ത്യാ ഇന്റർ കോളേജ് ഓൺലൈൻ ഇംഗ്ലീഷ് കവിതാലാപന മത്സരത്തിൽ പാലാ സെൻറ് തോമസ് കോളേജ് എംഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർത്ഥിനി മെരിറ്റ ഡി കാപ്പൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പാൻറെയും കേരള യൂണിവേഴ്സിറ്റി പ്ലാനിങ് ഡയറക്ടർ ഡോ മിനി ഡിജോ കാപ്പൻറെയും മകളാണ്.
രണ്ടാം സ്ഥാനം ഗോവ എംഇഎസ് കോളേജിലെ ജൂഡ് ഫെർണാണ്ടസും മൂന്നാം സ്ഥാനം ഐശ്വര്യ സുരേശൻ (കണ്ണൂർ സർവ്വകലാശാല), ക്രിസ്റ്റോ ജാക്സൺ (സെന്റ് ആൽബേർട്ട്സ് കോളേജ്, എറണാകുളം) എന്നിവരും നേടി.