കൗമാരക്കാരെ തകർക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ ചതിക്കുഴികൾ തീർക്കുന്ന മൊബൈൽഫോണുകളും …

Share News

കേരളത്തിൽ സ്വന്തം മക്കൾ സ്ക്കൂൾ വിദ്യാർത്ഥികളായിട്ടുള്ള എല്ലാ മാതാപിതാക്കളും നിർബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്.

സ്വന്തം മക്കൾ ഉന്നതങ്ങളിൽ എത്തപ്പെടണമെന്ന് സ്വപ്നം കണ്ട് തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും അവരുടെ പഠനത്തിനായി ഏതൊരു അറ്റം വരെയും പോകുന്ന മാതാപിതാക്കളെ നിങ്ങളുടെ കുട്ടികൾക്ക് കൊറോണക്കാലത്ത് നിങ്ങളറിയാതെ നിങ്ങൾ ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ മൊബൈൽ ഫോണിലൂടെ നിങ്ങളുടെ ചിന്തയിൽ പോലും ഉണ്ടാകാൻ ഇടയില്ലാത് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.

കൊറോണക്കാലത്ത് സ്ക്കൂൾ വിദ്യാഭ്യാസം തടസരഹിതമായി മുന്നോട്ട് പോകുന്നതിനാണ് ഓൺലൈൻ ക്ലാസ് എന്ന സങ്കൽപം വന്നത്. അതിന്റെ ഭാഗമായി മൊബൈൽ ഫോണും സമാർട്ട് ടിവികളും തങ്ങളുടെ മക്കൾ പഠിച്ചു വലുതാകണമെന്ന ചിന്തയിൽ കഷ്ടപ്പാടുകൾക്കിടയിലും മാതാപിതാക്കൾ വാങ്ങി നൽകുകയും അതിലുപരി നല്ല മനസ്സുകളായവർ അത് വാങ്ങാൻ കഴിവില്ലാത്ത വീട്ടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു.
അങ്ങനെ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ മുടക്കം വരാതിരിക്കാൻ വലിയൊരു കരുതൽ തീർക്കാനായി എന്ന് വിശ്വസിക്കുന്നു.

എന്നാൽ അവിടെ ഒരു വലിയ അന്തരമുണ്ട്.
ഇപ്പോഴും സ്മാർട്ട് ഫോണുകളെപ്പറ്റി വലിയ അറിവോ അല്ലെങ്കിൽ അതിനെ ടെക്കിനിക്കലായി നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന മാതാപിതാക്കളും സ്മാർട്ട് ഫോണിനെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടുന്ന കൗമാരക്കാരായ മക്കളും രണ്ട് വിപരീതദിശങ്ങളിൽ നിലകൊള്ളുന്നു.

പ്രധാഗമായും ഓൺലൈൻ ക്ലാസ് നടക്കുന്നത് ZOOM ആപ്ലിക്കേഷൻ വഴിയോ ഗൂഗിൾ മീറ്റ് വഴിയോ ആണ്. ക്ലാസ്സിന് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്ട്സ് ആപ്പ് / ടെലിഗ്രാം ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലൂടെ ടീച്ചർമാർ റിക്കോർഡ് ചെയ്ത വീഡിയോ ക്ലാസുകൾ , നോട്ട്സുകൾ എന്നിവ അയച്ചു നൽകുന്നു.കുട്ടികൾ അത് നോട്ട്ബുക്കുകളിൽ പകർത്തുന്നു. അതിനോടൊപ്പം ക്ലാസ്സ് ടെസ്റ്റുകളും അങ്ങനെ തന്നെ നടത്തുന്നു.
കൊറോണക്കാലത്ത് വിദ്യാഭ്യാസ പ്രക്രിയ വളരെ നന്നായി മുന്നോട്ട് പോകുന്നു എന്ന് നമ്മൾ വിശ്വസിക്കുന്നു.

എന്നാൽ നമ്മുക്ക് തെറ്റി.
കഴിഞ്ഞ ദിവസം ഒരു പിതാവ് തന്റെ മകന് പഠിക്കാനായി വാങ്ങി നൽകിയ മൊബൈൽ ഫോൺ എന്റെ പക്കൽ കൊണ്ടു വന്ന് തന്നു. 24 മണിക്കൂറും ഫോണിലാണെന്നും നോട്ട്ബുക്ക് തുറന്നു വച്ച് എഴുതുന്നു പോലെ കാണിച്ചിട്ട് വേറെയെന്തൊക്കെ ചെയ്യുന്നതായി തോന്നുന്നുണ്ടെന്നും ഫോൺ വാങ്ങിയാൽ വീട്ടിൽ വലിയ ബഹളമാണെന്നും പറഞ്ഞു.
ഞാൻ ഫോൺ വാങ്ങി നോക്കി .
ഗെയിമിംഗ് ആപ്പുകൾ ഉണ്ട്.
എന്നാൽ വാട്ട്സ് ആപ്പിന്റെ ഔദ്യോഗികമല്ലാത്ത മറ്റൊരു വ്യാജ പതിപ്പും അതിനോടെപ്പം തന്നെ ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേയ്ക്ക് നോക്കി.

ക്ലാസ്സ് ഗ്രൂപ്പിനും അപ്പുറത്തെ ഗ്രൂപ്പുകൾ .
അവിടെ നടക്കുന്ന സംസാരങ്ങളും പരസ്പരം ഷെയർ ചെയ്യുന്ന കണ്ടന്റുകളും കണ്ട് തല മരവിച്ചു പോയി. അത്രമേൽ പറയാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് പത്തും പതിനഞ്ചും വയസ്സായ കൗമാരപിള്ളേർ അതിൽ കാണിച്ചു കൂട്ടുന്നത്. അഭസ്യവർഷവും അതിനോടൊപ്പം തന്നെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മുതിർന്നവരായ ആൾക്കാർക്ക് സന്ദേശങ്ങൾ കൈമാറുന്നതും അശ്ലീലചിത്രങ്ങളുടെ കൈമാറ്റവും അങ്ങനെ നീളുന്ന പരിപാടികൾ.
ഒരു അരമണിക്കൂർ ആ ഫോൺ കൈയ്യിൽ വച്ചു കൊണ്ട് ഇരുന്നപ്പോൾ വളർന്നു വരുന്ന അരാജകത്വം നിറഞ്ഞ തലമുറയെ അടുത്ത് അറിയാനായി.
അവരുടെ പ്രായത്തിൽ നമ്മൾ ചിന്തയിൽ കരുതാത്തത് അവർ ചെയ്തു കൂട്ടുന്നു.
തുടർന്ന് ആ പിതാവിനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഫോൺ റീസെറ്റ് ചെയ്ത് പാരന്റ് കൺട്രോളിലാക്കി അത് തിരിച്ചു നൽകി. എന്നാലും തന്റെ മകൻ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് അദ്ദേഹത്തിന് വിശ്വസിക്കാനാകുന്നില്ല.

അതീവ ഗൗരവമേറിയ വിഷയമാണ്.
മൊബൈൽ ഫോൺ നിങ്ങൾ ഒന്ന് വാങ്ങിച്ചു നോക്കു. അവർ നിങ്ങളുടെ മുന്നിൽ പിടിവാശി കൊണ്ട് ഉറഞ്ഞു തുള്ളി നിങ്ങളെ അക്രമിക്കാൻ വരെ മടിക്കില്ല. ഇതുവരെ കാണാത്ത കാമുകിയ്ക്കായി കാസർകോട്ട് സ്വന്തം അനിയത്തിയെ കൊന്നതും കോഴിക്കോട് ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുതിർന്ന യുവാക്കളുടെ ഒപ്പം വീട്ടുകാരെ അറിയിക്കാതെ ചെന്ന് പീഡനത്തിന് ഇരയായതും നമ്മൾ വായിച്ചതും കണ്ടതും കേട്ടതുമായ വാർത്തകളാണ്. ഇനി അവ പല തരത്തിൽ ആവർത്തിക്കുക തന്നെ ചെയ്യപ്പെട്ടും.

അതിനാൽ ഈ വൻ വിപത്തിനെ എങ്ങനെ തരണം ചെയ്യണമെന്ന് ഈ നാട്ടിലെ സർക്കാരും വിദ്യാഭ്യാസ വകുപ്പും സ്ക്കൂളുകളും അധ്യാപകരും മാതാപിതാക്കളും ചേർന്ന് അടിയന്തരമായി ഒരു പരിഹാരം കണ്ടെത്തേണ്ടതാണ്. കൃത്യമായ നിയന്ത്രണവും ബോധവൽക്കരണവും കൗൺസിലിങ്ങുകളും വേണ്ടിവരും. ഇല്ലെങ്കിൽ ഒരു വലിയ ഭവിഷ്യത്തുകൾ നിങ്ങളെ കാത്തിരിക്കുന്നു….

അവസാനമായി ……..
പ്രിയ മാതാപിതാക്കളെ …..
നിങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് പരിപാലിക്കുന്ന നിങ്ങളുടെ മക്കൾ നിങ്ങളെ മണ്ടൻമാരാക്കി വഞ്ചിച്ചു കൊണ്ടിരിക്കുന്നു….
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…….

Clinton Damian

Share News