കൊല്ലം കണ്ണനല്ലുരിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കും.

Share News

കൊല്ലം ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണമായ ആധുനിക മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും.

മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് 5 കോടി രുപ നബാർഡ് മുഖേന ലഭ്യമാക്കും.കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായിട്ടാണ് സമുച്ചയം നിർമ്മിക്കുന്നത്.23 22.75 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 1178.11 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒന്നാം ബ്ലോക്കും, 1144.64 ച.മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടാം ബ്ലോക്കും ഉൾപ്പെടുന്നതാണ് മാർക്കറ്റ് സമുച്ചയം.

ഇരുനില കെട്ടിടമായ ബ്ലോക്ക് ഒന്നിൽ താഴത്തെ നിലയിൽ ഒരു ഓഫീസ് മുറി, 4 കടമുറികൾ, ആധുനിക മൽസ്യ സ്റ്റാളുകൾ, പ്രിപ്പറേഷൻ മുറി, ഫ്രീസർ മുറി എന്നിവയും, മുകളിലത്തെ നിലയിൽ 6 കടമുറികൾ, ഹാൾ എന്നിവയും ഉൾപ്പെടുന്നു.രണ്ടാം ബ്ലോക്കിൽ സെല്ലാർ ഉൾപ്പെടെ 3 നിലകളാണ് ഉണ്ടാവുക.

സെല്ലാറിൽ 9 കടമുറികളും, ഒന്നാമത്തെ നിലയിൽ 11 കടമുറികളും, രണ്ടാമത്തെ നിലയിൽ 10 കടമുറികളും, ഒരു ഓഫീസ് മുറിയും ഉൾപ്പെടും.ഈടും, ശുചിത്വവും ഉറപ്പുവരുത്തുന്ന ഇന്റസ്ട്രിയൽ ടൈലുകൾ പാകിയ തറ, മലിനജലം ഒഴുകി പോകുന്നതിനുള്ള കൺസീൽഡ് ഡ്രെയിൻ സംവിധാനം, ജല – ഖരമാലിന്യ സംസ്ക്കരണ യൂണിറ്റുകൾ, ശുദ്ധജല വിതരണ സംവിധാനം, ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും മാർക്കറ്റ് സമുച്ചയത്തിൽ ഉണ്ടാകും

.ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു