മുൻ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം; മകൻ അശ്വിൻ അറസ്റ്റിൽ
തിരുവനന്തപുരം։ കേരളാ മുന്‍ രാഞ്ജി ട്രോഫി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ അശ്വിന്‍ അറസ്റ്റില്‍. ഇയാള്‍ക്കൊപ്പമായിരുന്നു ജയമോഹന്‍ തമ്പി താമസിച്ചിരുന്നത്.
ഇദ്ദേഹത്തെ അവസാനമായി കണ്ടത് ശനിയാഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തുമ്പോൾ മകൻ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തിങ്കളാഴ്ചയാണ് ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെറ്റിയില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, എടിഎം കാര്‍ഡ് തട്ടിയെടുത്ത ശേഷം മകൻ അച്ഛനെ അടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. വീണ ശേഷവും മകൻ അവിടെ ഇരുന്ന് മദ്യപിച്ചതായാണ് സൂചനകള്‍.
ഒപ്പം മദ്യപിച്ചിരുന്ന ആളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവില്ലെന്നും പോലീസ് വ്യക്തമാക്കി.
ജയമോഹന്‍ തമ്പിയുടെ വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. പിന്നീട്, ചോദ്യം ചെയ്തപ്പോള്‍ മകന്റെയും അയല്‍വാസിയുടേയും മൊഴികളിലെ പരസ്പര വൈരുദ്ധ്യമാണ് സംശയങ്ങള്‍ക്ക് കാരണമായത്.