
ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്.
ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്.
എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു .ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്.
കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ.
പക്ഷേ 2016 ഒക്ടോബർ 20 ന് പ്രകൃതിയുടെ അനിവാര്യതയെന്നവണ്ണം 82ാംവയസ്സിൽ അമ്മക്കേറെയിഷ്ടമായിരുന്ന ഭാസ്കരേട്ടനേയും മക്കൾ ശോഭിത്തിനേയുംലസിത്തിനേയും ഞങ്ങളെല്ലാവരേയും വിട്ട് അമ്മ പോയി.
ഒരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക്.
എങ്കിലും കൂടെയുണ്ട് ഓരോ ശ്വാസത്തിലും.

K K Shailaja Teacher