പ്രധാനമന്ത്രിക്ക് ഇന്ന് എഴുപതാം ജന്മദിനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം ജന്മദിനം. 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണു മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവാ സപ്ത്(സേവനവാരം) പരിപാടികൾക്കു ബിജെപി തുടക്കം കുറിച്ചു.
സെപ്റ്റംബർ 14 മുതൽ 20 വരെ സേവാ സപ്ത് ആഘോഷിക്കുമെന്നു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്നാണ് 2014ൽ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു.