
രാജ്യം കോവിഡ് പിടിയിൽ:24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് രോഗം.
ന്യൂഡല്‍ഹി:രാജ്യത്തെ ഭീതിലാഴ്ത്തി ദിനം പ്രതി അതിരൂക്ഷമായി കോവിഡ് കേസുകൾ വർധിക്കുക്കയാണ്.ഒറ്റദിവസത്തിനിടെ 22,771 പേര്‍ക്ക് രോഗം ബാധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ആരോഗ്യമന്ത്രാലയമാണ് ഈവിവരം പുറത്ത് വിട്ടത്.
അതേസമയം, 442 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 18,655 ആയി. ആകെ രോഗികളുടെ എണ്ണം ആറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം 6,48,315 ആയി.
രോഗമുക്തി നിരക്ക് 60.80 ശതമാനമായി. ഇതുവരെ രോഗം ഭേദമായത് 3,94,227 പേര്‍ക്കാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.