
ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത് യുവജനങ്ങൾക്ക് വേണ്ടി:പ്രധാനമന്ത്രി
ന്യൂഡല്‍ഹി:രാജ്യത്തെ പുതുതലമുറയിലെ യുവജനങ്ങൾക്കയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്.
21ആം നൂറ്റാണ്ട് അറവിന്റെ കാലമാണ്. പഠനം, ഗവേഷണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 ഇത് തന്നെയാണ് ചെയ്യുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തിലാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ സമ്ബ്രദായം ഏറ്റവും നൂതനവും ആധുനികവുമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ ബാഗിന്റെ ഭാരത്തില്‍നിന്നും മോചിപ്പിക്കുന്ന, ജീവിതത്തെ സഹായിക്കുന്ന പഠനം എന്ന നിലയില്‍, കേവലം മനപാഠമാക്കുന്നതില്നിന്ന് വിമര്‍ശനാത്മക ചിന്തയിലേക്ക് ഇതൊക്കെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രതിഫലിപ്പിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം ഇന്ത്യയിലെ ഭാഷകള്‍ പുരോഗമിക്കുകയും വികസിക്കുകയും ചെയ്യും. ഇത് അറിവ് വര്‍ധിപ്പിക്കുക മാത്രമല്ല ഇന്ത്യയുടെ ഐക്യം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ പ്രാപ്തരാണ്. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചാല്‍ കോവിഡ് ഭീഷണി ഒഴിഞ്ഞശേഷമുള്ള പുതിയ ലോകത്തില്‍ ഇന്ത്യയെ നയിക്കാനും യുവാക്കള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.