രാത്രി സഞ്ചാരം
കോടഞ്ചേരി : പഞ്ചായത്തിലെ തോട്ടുമുഴിയിൽ റോഡ് മുറിച്ച് കടന്ന് പോകുന്ന കാട്ടുപന്നികൾ.തോട്ടുമുഴി സ്വദേശി ജെറിൻ ജെയിംസ് പകർത്തിയതാണ് ചിത്രം.
കോടഞ്ചേരി പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും കാട്ടു പന്നിയുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടത്തോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന ഇവ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നു.
Kodanchery News