
ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.30 കോടിയിലേക്ക്
ന്യൂഡൽഹി: ലോകത്താകെ ഭീതിയിലാഴ്ത്തി കോവിഡ് കുതിക്കുന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30 ലക്ഷത്തിലേക്ക് അടുത്തു. 22,848,019 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
എട്ടുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 796,318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഒന്നരക്കോടിയോളം ആളുകൾ ഇതിനകം രോഗമുക്തി നേടുകയും ചെയ്തു. 15,500,291 പേരാണ് രോഗമുക്തി നേടിയത്. ്
വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 6,551,410 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 61,878 പേർ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.