
ഒക്ടോബര്‍, നവംബര്‍ മാസങ്ങൾ നിർണായകം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനവും ഇതുമൂലമുള്ള മരണവും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ മരണം അധികമാകുന്നത് നല്ലനിലയ്ക്കു തടയാന്‍ സാധിക്കൂ. നിലവില്‍ പതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് രോഗികളെ കൂടുതലായി കണ്ടെത്താന്‍ സാധിക്കുന്നത്. എന്നാല്‍ മുന്‍പ് ഇല്ലാത്ത നിലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലാണ്. ഇതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പത്തിരട്ടി അധികം മരണങ്ങളാണുള്ളത്. സംസ്ഥാനത്ത് കേസുകള്‍ വര്‍ധിച്ചിട്ടും മരണനിരക്ക് ഉയര്‍ന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ എട്ട് മാസമായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ക്ഷീണിതരാണ്. പൊതുജന പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങളോട് മുഖ്യമന്ത്രി.