ആ ഒമ്പതുപേരിൽ ഒരാൾ……..?

Share News

അപ്പാപ്പാ…. സുഖമാണോ..

..എന്നു ചോദിച്ചുകൊണ്ട്ഒട്ടും മുന്നറിയിപ്പില്ലാതെയാണ് ഇടവകയിലെ കൊച്ചച്ചൻ ആ വീട്ടിൽ ചെന്നുകയറിയത്.

90 വയസുള്ള അപ്പാപ്പനും അദ്ദേഹത്തിൻ്റെ ഭാര്യയും താമസിക്കുന്ന ഭവനം. അകത്തു നിന്നും ഉമ്മറത്തേക്കു വന്ന അപ്പാപ്പൻ്റെ സ്വരം:”ആരാ….. ഓ, കൊച്ചച്ചനായിരുന്നോ? ഇത് വല്ലാത്ത അതിശയമായിരിക്കുന്നല്ലോ!

വാ… കയറിയിരിക്ക്… “”അപ്പാപ്പന് ഞാനൊരു സമ്മാനവുമായിട്ടാണ് വന്നിരിക്കുന്നത് “‘എന്തു സമ്മാനം?”’വിശുദ്ധ കുർബാന !””വിശുദ്ധ കുർബാനയോ…?വിശ്വസിക്കാൻ കഴിയുന്നില്ലച്ചാ…!

“അധികം സംസാരിക്കാതെ ആ വൈദികൻ, കയ്യിൽ കരുതിയിരുന്നവെള്ളത്തുണി മേശമേൽ വിരിച്ചു.തുടർന്ന് തിരി കത്തിച്ച്,ദിവ്യകാരുണ്യം പ്രതിഷ്ഠിച്ച്,കുമ്പിട്ടാരാധിച്ചു.അതിനു ശേഷംഅപ്പാപ്പനെയും അമ്മാമ്മയെയും കുമ്പസാരിപ്പിച്ച്, ഇരുവർക്കും വിശുദ്ധ കുർബാന നൽകി.ആദ്യമായ് സ്വീകരിക്കുന്നതു പോലെ, ഏറെ ഭവ്യതയോടെ അവർ ഈശോയെ സ്വീകരിച്ചു.

സന്തോഷം കൊണ്ടോ ദു:ഖം കൊണ്ടോ അവരുടെ മിഴികൾ നിറഞ്ഞൊഴുകി.അല്പനേരത്തെ ശാന്തതയ്ക്കു ശേഷംഅപ്പാപ്പൻ എഴുന്നേറ്റ്വൈദികനു മുമ്പിൽ നിറകണ്ണുകളോടെ നിന്നു:

“എന്നാലും, മാസങ്ങളേറെയായി പള്ളിയിൽ വരാൻ കഴിയാത്തതിൻ്റെ വേദനയുമായ് കഴിയുന്ന ഞങ്ങളെ അച്ചൻ ഓർത്തല്ലോ?നന്ദി…..

.ഈശോ ഞങ്ങളെ തേടി ഈ വീട്ടിലെത്തിയില്ലേ….ഇനി മരിച്ചാലും കുഴപ്പമില്ലച്ചാ. അത്രയ്ക്ക് സന്തോഷമായി!””ഒരു ദിവസം പോലും മുടങ്ങാതെ പള്ളിയിൽ വരികയും കുമ്പസാരിച്ച് കുർബാന കൈക്കൊള്ളുകയും ചെയ്തിരുന്ന അപ്പാപ്പനെ എല്ലാ ദിവ്യബലിയിലും ഞാനോർക്കാറുണ്ട് “എന്നു പറഞ്ഞ് അച്ചൻ തുടർന്നു….

.”ഇന്നെന്തായാലും വല്യച്ചനോട് അനുവാദം ചോദിച്ച് ഞാനിറങ്ങിയതാ….നിങ്ങളെ പോലുള്ളവരെ ഓർക്കാതെ എങ്ങനെയാണ് ഞങ്ങൾക്ക് ബലിയർപ്പിക്കാനാകുക …?

“ഇത് പങ്കുവച്ചഎൻ്റെ സുഹൃത്തായ ആ യുവ വൈദികൻ്റെ പേര് ഞാനെഴുതുന്നില്ല.

ഈ സംഭവം വിവരിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

” ജെൻസനച്ചാ, ആദ്യം അപ്പാപ്പനെയും പിന്നെ അമ്മാമ്മയെയും കുമ്പസാരിപ്പിച്ചു.

അതിനു ശേഷം ഹാളിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ ദിവ്യകാരുണ്യത്തിനു മുമ്പിൽ നിന്ന് കരയുന്ന അപ്പാപ്പനെയാണ് ഞാൻ കാണുന്നത്.അതുകണ്ട ഞാനും കരഞ്ഞുപോയി.

കൊറോണ കാലഘട്ടത്തിൽ അപൂർവ്വം ചില വീടുകളിൽ മാത്രമേ ഇങ്ങനെ പോയിട്ടുള്ളു. ഇത്രമാത്രം സന്തോഷത്തോടെ,വി.കുർബാനയ്ക്കു മുമ്പിൽ നിന്ന മറ്റൊരു വ്യക്തിയെയും ഞാൻ കണ്ടിട്ടില്ല.”പള്ളിയിൽ പോകാനും പുറത്തിറങ്ങാനും കഴിയാതെ വീടുകളിലിരുന്ന് പ്രാർത്ഥിക്കുന്നഎല്ലാവരെയും ഈ നിമിഷം ഓർക്കുന്നു. അവർക്കായ് പ്രാർത്ഥിക്കുന്നു.

സുവിശേഷത്തിൽ നാം വായിക്കുന്നുണ്ടല്ലോ, പത്ത് കുഷ്ഠരോഗികളെ ക്രിസ്തു സുഖപ്പെടുത്തുന്നത്!സൗഖ്യം ലഭിച്ച എല്ലാവരും സന്തോഷത്തോടെ തിരിച്ചോടിയപ്പോൾ, ഒരാൾ മാത്രം അവനുമുമ്പിൽ നിന്നു.സത്യത്തിൽ, എല്ലാവരും ശാരീരികസൗഖ്യത്തിൽ ആനന്ദിച്ചപ്പോൾ, സൗഖ്യദാതാവിനു മുമ്പിൽ കൂപ്പുകരങ്ങളോടെ നിൽക്കാൻ ഒരുവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവനിലൂടെ ക്രിസ്തു ഉയർത്തുന്ന ചോദ്യമുണ്ട്: “ബാക്കി ഒമ്പതുപേർ എവിടെ?”(Ref ലൂക്ക 17:11-19).

ആ വൈദികൻ പറഞ്ഞതുപോലെപല വീടുകളിലും കുർബാനയുമായ് ചെന്നെങ്കിലും ഇത്രമാത്രം ആശയോടെ ക്രിസ്തുവിനെ കാത്തിരുന്നത് ആ വയോവൃദ്ധർ മാത്രമായിരുന്നു

.അനേകം കാര്യങ്ങൾക്കായ് പലയിടങ്ങളിലും നാം പോകുന്നുണ്ടല്ലോ?

എന്നാൽ, കുർബാനയ്ക്ക് പോകാൻ അവസരമുണ്ടായിട്ടുംപകർച്ചവ്യാധി എന്ന ഒറ്റക്കാരണം പറഞ്ഞ്പള്ളിയിൽ പോകുന്നതിന് മാത്രം വിലക്ക് കൽപിക്കുന്നത് ശരിയാണോ?

വിവിധ സമയങ്ങളിലായ്മൊബൈൽ ഫോണും ടി.വി.യും ഉപയോഗിക്കുമ്പോഴും,വീട്ടിലിരുന്നെങ്കിലും വി.കുർബാനയിൽ പങ്കെടുക്കാൻ ശ്രമിക്കാത്തതും ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലല്ലോ?

എങ്കിൽ ഒന്നുറപ്പാണ്, ക്രിസ്തുവിൻ്റെ അരികിലേക്ക് തിരിച്ചു വരാതെ,ജീവിത സന്തോഷത്തിൻ്റെ പിറകെ പോയ ആ ഒമ്പതുപേരിൽ ഒരാൾ നിങ്ങളാണ്!

ഫാദർ ജെൻസൺ ലാസലെറ്റ്ആഗസ്റ്റ് 23-2020.

Share News