മനുഷ്യൻ്റെ ദൈനംദിന ആവശ്യങ്ങളേയും കൊറോണ പ്രതിരോധത്തേയും ഒന്നിച്ചു കൊണ്ടു പോവാൻ സഹായിക്കുന്ന ഒന്നാണ് “ഒരേ ദിനം”.

Share News

സാമൂഹ്യ ജീവിയായ മനുഷ്യന്, സഹജീവികളോട് ഇടപെടാതെ ദൈനംദിന ജീവിതം നയിക്കുക എന്നത് എളുപ്പമല്ല. എന്നാൽ നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരി അതിനൊരു വിഘാതമാണ്.

മനുഷ്യൻ്റെ ദൈനംദിന ആവശ്യങ്ങളേയും കൊറോണ പ്രതിരോധത്തേയും ഒന്നിച്ചു കൊണ്ടു പോവാൻ സഹായിക്കുന്ന ഒന്നാണ് “ഒരേ ദിനം”.

ദിനചര്യകളിൽ വരുത്തുന്ന യാതൊരു ചെലവോ ബുദ്ധിമുട്ടോ ഇല്ലാത്ത ചെറിയ ചില മാറ്റങ്ങൾ , രോഗവ്യാപനത്തിൽ വളരെ വലിയ വ്യതിയാനങ്ങൾ കൊണ്ടു വന്നേക്കാം. അതിലൊന്നാണ് കഴിയാവുന്നിടത്തോളം ദിനചര്യ സ്ഥിരമാക്കി വെക്കുക എന്നത്.

അതായത് ദിവസവും ബസിൽ യാത്ര ചെയ്യുന്നവർ കഴിയാവുന്നടത്തോളം ഒരു ബസിൽ തന്നെ യാത്ര ചെയ്യുക. ദിനം പ്രതി ഒരേ റൂട്ടിൽ ഒരേ സമയത്തുള്ള പല പല ബസുകൾ മാറി മാറി യാത്ര ചെയ്യാതിരിക്കുക .

പറ്റുമെങ്കിൽ ഒരു ഓട്ടോ / ഡ്രൈവറെ തന്നെ വിളിക്കുക. ഒരു ATM ഇൽ മാത്രം പോവുക. അല്ലെങ്കിൽ പലചരക്ക് കടയിലോ പച്ചക്കറി കടയിലോ ബേക്കറിയിലോ പാല് വാങ്ങാനോ പോകുമ്പോൾ സ്ഥിരം ഒരേ കടയിൽ തന്നെ പോവുക . പറ്റുമെങ്കിൽ എന്നും ഏകദേശം ഒരേ സമയത്ത് പോവുന്നതും നന്നായിരിക്കും.കുറേക്കാലത്തേക്ക് കഴിയാവുന്നിടത്തോളം ഒരു ഡോക്ടറെ തന്നെ കാണുക.

ഒരേ മെഡിക്കൽ ഷോപ്പിൽ നിന്ന് തന്നെ മരുന്ന് വാങ്ങുക. ഭക്ഷണം ടേക്ക് എവേ വാങ്ങുന്നവർ പറ്റുമെങ്കിൽ സ്ഥിരം ഒരിടത്ത് നിന്ന് തന്നെ വാങ്ങുക . ( ഇതൊന്നും പറ്റുന്നില്ല എങ്കിൽ ഒന്ന് എന്നുള്ളത് രണ്ട് ആക്കുക. അതുമല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള ദൈനംദിന പ്രവർത്തനങ്ങളിൽ സാധിക്കുന്നവയിൽ മാത്രമെങ്കിലും ദിനചര്യ സ്ഥിരമാക്കുക).

ഇങ്ങനെ സ്ഥിരമാക്കുന്ന ഒരോ പ്രവർത്തിയും നമുക്ക് രോഗം പിടിപെടാൻ ഉള്ള സാദ്ധ്യത ഗണ്യമായി കുറയ്ക്കും . ദൈനംദിന ജീവിതത്തിൽ എന്തായാലും കുറച്ച് ആളുകളുമായി നമുക്ക് സമ്പർക്കം പുലർത്തേണ്ടി വരും എന്ന് ഉറപ്പാണ് ..

ഇങ്ങനെ ദിനചര്യയിൽ ഒരു സ്ഥിരത ഉണ്ടെങ്കിൽ അങ്ങനെ സമ്പർക്കം ഉണ്ടാവുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറക്കാനാവും. രോഗം പിടിപെടാനും രോഗവ്യാപനത്തിനും ഉള്ള സാധ്യതയും അങ്ങനെ കുറയും .ഉദാഹരണത്തിന് ഒരു കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് എടുക്കുക .

അദ്ദേഹം ദിവസേന പച്ചക്കറി വാങ്ങുന്നത് പല കടകളിൽ നിന്നായിരുന്നു എങ്കിൽ , ആ കടക്കാർക്കെല്ലാം രോഗം പിടിപെടാനുള്ള സാധ്യത ഉണ്ട് . അങ്ങനെ വന്നാൽ അവിടെ ഓരോ സ്ഥലത്ത് നിന്ന് പിന്നെ വാങ്ങുന്ന പലർക്ക് ആ രോഗം പിടിപെടാം .എന്നാൽ അയാൾ ദിനം പ്രതി ഒരു കടയിൽ തന്നെയാണ് കയറുന്നതെങ്കിൽ , ആ കടയിൽ വരുന്നവരെല്ലാം അതേ പോലെ സ്ഥിരം അവിടെ മാത്രം വന്ന് പച്ചക്കറി വാങ്ങുന്നവരാണെങ്കിൽ , രോഗവ്യാപന സാധ്യതയുള്ള സമ്പർക്കങ്ങൾ പല മടങ്ങ് കുറഞ്ഞ്‌ കഴിഞ്ഞു…ഇതാണ് സ്ഥിരമായ ദിനചര്യയുടെ പ്രാധാന്യം .

കോവിഡ് പിടിപെടാതെ , അതിൽ നിന്നും അകന്ന് നിൽക്കുന്ന ഓരോ ദിവസവും വിലപ്പെട്ടതാണ് .

അത് നമ്മളെ ഒരു വാക്സിൻ / ചികിത്സ ഉള്ള ദിവസങ്ങളിലേക്ക് അടുപ്പിക്കും.

അത് വരെ കൊറോണയോടൊപ്പം ജീവിക്കാം, അതിന് പിടി കൊടുക്കാതെ.😇

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു