വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്.
വോളിബോളിനെ ഒരു സാമൂഹ്യ വികാരമായി ഹൃദയത്തിലേറ്റിയിരുന്ന വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്. സ്വന്തമായികളിസ്ഥലം വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് മണ്ണംതുരുത്തിലെ ഇന്നു കാണുന്ന സ്ഥലം പഞ്ചായത്ത് വിലക്കു വാങ്ങുകയായിരുന്നു.. ഗ്രൗണ്ടിന്റെ ഉൽഘാടനം നിർവഹിച്ചത്. സി.പി. പാപ്പച്ചൻ മാസിറ്ററാണ്. ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന മത്സരത്തിൽ സതേൺ റെയിൽവേസിലെ 12 പ്രമുഖ താരങ്ങളെ സ്വന്തം ചിലവിൽ ഇവിടെ കൊണ്ടുവന്നത് അന്നത്തെ കോച്ചും അക്കാദാമിയുടെ സ്ഥാപകാംഗവുമായ ശ്രീ.എ.സി ജോസേട്ടനാണ്.
2000-2009 കാലയളവിൽ രണ്ട് അഖിലേന്ത്യ ടൂർണ്ണമെന്റുകളും മൂന്ന് ഓൾ കേരളാ ടൂർണ്ണമെന്റുകളും രണ്ട് ജില്ലാ ചാമ്പ്യൻഷിപ്പുകളും ഇവിടെ സംഘടിപ്പിച്ചു. സമ്മർകോച്ചിംഗ് ക്യാമ്പുകളും മുടക്കം കൂടാതെ നടത്തി. അതിലൂടെനിരവധി പ്രതിഭകളെ കണ്ടെത്താനും കഴിഞ്ഞു. ദേശീയ സംസ്ഥാന തലങ്ങളിലേക്ക് അവരിൽ പലരും തിരഞ്ഞെടുക്കപ്പെട്ടു എന്നതും ചാരിതാർത്ഥ്യജനകം തന്നെ.ബഹു..ജോർജ് ഈഡൻ എറണാകുളം എം.പി ആയിരിക്കെ അനുവദിച്ച 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് അന്ന് രണ്ട് സ്ഥിരം ഗ്യാലറികൾ ഇവിടെ നിർമ്മിച്ചത്.
നാടിന്റെ നെഞ്ചിടിപ്പും അഭിമാനവുമായിരുന്ന ആ മഹാ കളിക്കാരനോടുള്ള നാടിന്റെ സ്നേഹാജ്ഞലി തന്നെയായിരുന്നു ആ പപ്പൻ മെമ്മോറിയൽ സ്പോർട്ട് അക്കാദമിയെന്ന സംഘടനയുടെ രൂപികരണം. അർഹിക്കുന്ന ഒരു പേരു അതിനു നൽകിയെന്നത്പ്രശംസാർഹവും അഭിമാനകരവുമാണ്.അക്കാദമിയുടെ ഹോം ഗ്രൗണ്ടുതന്നെയായി കരുതിയിരുന്ന ഈ സ്ഥലത്ത് പണ്ട,ഒരുക്കിയ കോർട്ടും തല്ക്കാലികമായി കെട്ടി ഉയർത്തിയ ഗ്യാലറിയും അതിൽ നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്ന ആബാലവൃന്ദം ആരാധകരേയും സാക്ഷിയാക്കി അവിടെ ഇതിനകം അനേകം ടൂർണ്ണമെന്റുകൾ സംഘടിക്കുന്നതിൽ പി.എം എസ് കൈക്കൊണ്ട നേതൃത്വപരമായ പങ്ക് നിസ്തുലമാണ്. സമാനതകളില്ലാത്തതുമാണ്.
കളിയുടെ വീറും വാശിയും ആവേശവും മുറ്റി നിന്ന നിരവധി മത്സരങ്ങൾക്ക് ഇതിനകം അവിടം സാക്ഷ്യം വഹിച്ചു.കളികൾക്കിടയിലെ ആരവങ്ങൾ, രസികത്തം നിറഞ്ഞ കമന്റുകൾ, തമാശകൾ, അനൗൺസ്മെന്റുകൾ… അങ്ങിനെ എത്രയെത്ര ആസ്വാദ്യകരമായ അനുബദ്ധ ഓർമ്മകളാണ് , അവിടെ ഒത്തുകൂടിയവർ ഇന്നും ഓർക്കുന്നത്.2011-ൽ ഒരു സ്ഥിരം സ്റ്റേഡിയം നിർമ്മിക്കണമെന്ന അഭിലാഷം അതിന്റെ ഉച്ചിയിലെത്തി നിൽക്കവേ, ശ്രീ ഡേവിഡ് സാറിന്റെ നേതൃത്വത്തിലുള്ള പി.എം എസ് എ ഭാരഭാഗികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ്സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടുന്നതും ഇന്നിപ്പോൾ , വരാപ്പുഴയുടെ സാമൂഹീക ഭൂപടത്തിൽ ഏറ്റവും നിർണ്ണായകമായ തലയെടുപ്പോടെ ഈ ഇൻഡോർ സ്റ്റേഡിയം ഉയർന്നു നിൽക്കുന്നതും.
നാഷണൽ ഗെയിംസിന്റെ എഞ്ചിനിയറിംഗ് വിഭാഗം നിർമ്മാണ ചുമതല നിർവഹിച്ച സ്റ്റേഡിയത്തിലെ കോർട്ട് നിർമ്മിച്ചിരിക്കുന്നത് , അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത മേപ്പിൾ മരം ഉപയോഗിച്ചാണ്. അഴിച്ചുമാറ്റാവുന്ന 500 ഇരിപ്പിടങ്ങൾ.ഓഫീസ്. സ്ത്രികൾക്കും പുരുഷൻമാർക്കുമുള്ള പ്രത്യേകം ശുചി മുറികൾ, ഡ്രെസിംഗ് റൂമുകൾ,….നിയമസഭാ സമാജികൻ ശ്രീ.വീ. ഡി.സതീശന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും കണ്ടെത്തിയ മൂന്നേമുക്കാൽ കോടി രൂപയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ്ണ ചെലവ്.പി.എം.എസ് എ യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂലൈ 25 ന് പപ്പൻ ചേട്ടന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണങ്ങളും സംഘടിപ്പിക്കാറുണ്ടെന്ന്. ജനറൽ സെക്രട്ടറി ടി.എൻ സോമൻ പറഞ്ഞു.
Boban Varapuzha