ഏതായാലും നൂറ്റിയേഴാം വയസിലെ ക്രിസ്മസ് വരെ തുടരാൻ കാലം അദ്ദേഹത്തെ അനുവദിച്ചില്ല.
നൂറ്റിയഞ്ചു വയസ്സായപ്പോൾ പാപ്പുക്കുട്ടി ഭാഗവതരുടെ ഒരു അഭിമുഖം തയാറാക്കാൻ ചെന്നു.
മകൾ സൽമയും ഒപ്പമുണ്ടായിരുന്നു.അഭിമുഖത്തിനു ശേഷം സൽമയോടു ചോദിച്ചു: അപ്പയുടെ ദീർഘായുസിന്റെ രഹസ്യമെന്തായിരിക്കാം?സൽമ മറുപടി പെട്ടന്നു പറഞ്ഞു: ‘അമ്മ’‘അപ്പയുടെ .
ബലം അമ്മയായിരുന്നു. ബേബി എന്നായിരുന്നു പേര്. അമ്മയുടെ വേർപാട് അപ്പയ്ക്കു വലിയ ഷോക്കായി.‘എന്റെ ഭാര്യ പോയല്ലോ, ശക്തിയെല്ലാം ചോർന്നു പോയെടീ, ഇനി ഞാൻ എന്തിനു ജീവിച്ചിരിക്കണം എന്നാണ് എന്നോടു ചോദിച്ചത്
. ഈ ക്രിസ്മസിന് 105 നക്ഷത്രങ്ങൾ തൂക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.അമ്മയില്ലാത്ത വീട്ടിൽ നക്ഷത്രവിളക്കുകൾ കത്തിച്ചു വയ്ക്കാൻ അപ്പ ആഗ്രഹിക്കുന്നുണ്ടാകില്ല
. ഈശ്വരന്റെ കൃപയിൽ അത് അടുത്ത ക്രിസ്മസിലേക്കു നീട്ടിവയ്ക്കുകയാണ്.’ സൽമ പറഞ്ഞു.സൽമ ഒരു പാട്ടു പാടി: ‘ശരദിന്ദു മലർദീപ നാളം നീട്ടി…’സൽമ പാടിയതിൽ ഭാഗവതർക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. ഭാഗവതരുടെ വിരലുകൾ പതിയെ താളം പിടിച്ചു.
106–ാം വയസിലെ ക്രിസ്മസ് കാലത്ത് ആ വീട്ടിൽ 106 നക്ഷത്രവിളക്കുകൾ തൂക്കിയോ എന്നറിയില്ല.
ഏതായാലും നൂറ്റിയേഴാം വയസിലെ ക്രിസ്മസ് വരെ തുടരാൻ കാലം അദ്ദേഹത്തെ അനുവദിച്ചില്ല.
ആദരസംഗീതാഞ്ജലികൾ
ആദ്യചിത്രം – ഭാഗവതരും പത്നിയും-
രണ്ടാം ചിത്രം ഭാഗവതർ സൽമയ്ക്കൊപ്പം