
ലാളിത്യം ജീവിതത്തിന്റെ മുഖമുദ്ര ആയി മാറുകയും പരിസ്ഥിതി അതിന്റെ സ്വാഭാവികമായ അവസ്ഥ വീണ്ടെടുക്കുകയും ചെയ്ത കാഴ്ചകൾ ആണ് സമീപകാലത്ത് ഉണ്ടായത്
പാർവതി പി ചന്ദ്രൻ
“നമ്മുടെ മലകളുടെ താഴ് വരകളിൽ സഞ്ചാരികൾ അവർക്കായി വീടുകൾ പണിയുന്നു. നമ്മുടെ മലഞ്ചെരിവുകളും കാട്ടരുവിയും മരങ്ങളും പാറകളും വെള്ളച്ചാട്ടങ്ങളും മലങ്കാറ്റും എല്ലാം നാളെ അവരുടെതായി മാറും. അവർക്ക് അടിയറ വയ്ക്കപ്പെടാത്തതായി നാളെ ഇവിടെ ഒന്നും ഉണ്ടാവില്ല എന്നു വരാം. നമ്മുടെ ഗോത്രത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും ഉടലെടുത്ത കാനനത്തെ തകർക്കുവാൻ എത്തുന്നവരുടെ കാൽപ്പെരുമാറ്റം എല്ലായ്പ്പോഴും എന്നെ പിന്തുടരുന്നു, വേട്ടയാടുന്നു”. (കഥ-കാടകത്തിന്റെ ഗർജ്ജനം. 2010)
ഇന്ന് ലോക പരിസ്ഥിതി ദിനം. (ജൂൺ 5).
പരിസ്ഥിതി സംരക്ഷിക്കപ്പെടട്ടെ.ആരോഗ്യപൂർണമായി ആഘോഷിക്കപ്പെടട്ടെ.ലാളിത്യം ജീവിതത്തിന്റെ മുഖമുദ്ര ആയി മാറുകയും പരിസ്ഥിതി അതിന്റെ സ്വാഭാവികമായ അവസ്ഥ വീണ്ടെടുക്കുകയും ചെയ്ത കാഴ്ചകൾ ആണ് സമീപകാലത്ത് ഉണ്ടായത്
. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് രാജസ്‌ഥാൻ മരുഭൂമി വീണ്ടും പച്ചപ്പ് അണിയുകയും ഓസോൺ പാളിയുടെ വിള്ളൽ നീങ്ങുകയും ചെയ്ത വാർത്ത നമ്മൾ കേട്ടു.അങ്ങനെ ദുരിതപൂർണമായ കോവിഡ് കാലം ഇത്തരത്തിൽ പ്രത്യാശയുടെ വാർത്തകൾക്കും വഴിയൊരുക്കി.മനുഷ്യൻ വീടകങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ പ്രകൃതി കൂടുതൽ പച്ചപ്പാർന്നു
.ലോകപ്രശസ്ത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ് തന്റെ കൃതികളിലെ പരിസ്ഥിതിയുടെ സ്വാധീനത്തെ കുറിച്ച് പറഞ്ഞിട്ടുള്ളപ്പോൾ പങ്ക് വച്ചിട്ടുള്ള ഒരു അനുഭവം ഉണ്ട്. മാർക്കേസിന്റെ കുട്ടിക്കാലത്ത് പതിവായി ഒരു ഇലക്ട്രീഷ്യൻ വീട്ടിൽ വരുമായിരുന്നു.ആ വരുവുകളിലെല്ലാം അയാൾക്ക് ചുറ്റിലും മഞ്ഞചിത്രശലഭങ്ങൾ ഉണ്ടാകുമായിരുന്നു.മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തെ പറ്റി,പരിസ്ഥിതിയുടെ…. പ്രകൃതിയുടെ മാജിക്കൽ റിയലിസം ഇതിലും മനോഹരമായി എങ്ങിനെ ആണ് അവതരിപ്പിക്കുവാൻ കഴിയുക.

എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ.