കരിപ്പൂര്‍ വിമാനാപകടം: ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. പൈലറ്റ് ഡിവി സാഠേയിം യാത്രക്കാരുമടക്കം 18 പേര്‍ അപകടസ്ഥലത്തുവച്ച് മരിച്ചിരുന്നു. 83 പേരാണ് ഇനി ചികിത്സയിലുള്ളത്.