
ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ നിയന്ത്രിക്കാൻ കഴിയാത്ത സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.!!
പണ്ടൊക്കെ വീട്ടിൽ നിന്നു ഇറങ്ങുബോൾ കേൾക്കാം.. ബൈക്കിന്റെ സ്റ്റാൻഡ് തട്ടീട്ടില്ല ഹെൽമെറ്റ് എടുത്തില്ലേ? സീറ്റ് ബെൽറ്റ് ഇട്ടില്ലേ? കുട എടുത്തില്ലേ? എന്നൊക്കെയായിരുന്നു.. ഇപ്പൊ മാസ്‌ക്ക് എടുത്തില്ലേ എന്നു കൂടി ആയി.. ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് മരണം ഉയരും. വെന്റിലേറ്ററുകള്‍ തികയാത്ത അവസ്ഥയുണ്ടാകും. കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. എന്ന് പറഞ്ഞാൽ നമ്മൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് അർത്ഥം.
ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ നിയന്ത്രിക്കാൻ കഴിയാത്ത സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.!! പരസ്പരം കുറ്റം പറഞ്ഞിട്ടോ പഴിചാരിയിട്ടൊ ഇനി കാര്യമില്ല. വാക്സിൻ കണ്ടു പിടിച്ചു കഴിയുമ്പോഴേക്കും കൊറോണ എല്ലാവർക്കും വന്നു പോയിട്ടുണ്ടാകും.
എനിക്ക് കോവിഡ് വരില്ല എന്ന അമിത ആത്മവിശ്വാസമാണ് എല്ലാർക്കും. വൈറസ് എല്ലാവരെയും ബാധിക്കാം. പോലീസിനെ പേടിച്ചു മാത്രമാണ് ഒരു ചെറിയ ശതമാനം ആളുകൾ മാസ്ക് പോലും ധരിക്കുന്നത്. ശരിക്കും ശ്രദ്ധിച്ചില്ലങ്കിൽ ഒരു വലിയ അപകടത്തിലേക്കണ് നാം പോവുന്നത്..
..!എപ്പോഴും കൈയ്യിൽ ഒരു ചെറിയ കുപ്പി സാനിറ്റൈസർ കരുതുക. ഓരോരുത്തരും വിചാരിച്ചാൽ ഈ മഹാമാരിയേ ഏവർക്കും ചെറുത്തു തോല്പിക്കാം……. !
