
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്ത് ഇതാണ് നമ്മൾ കാണേണ്ടത് എന്ന് നമ്മൾ ജനം പറയും.
ഒരു മുഖ്യ മന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും വിഭാവന ചെയത് പണി തുടങ്ങിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു മന്ത്രിസഭയും മറ്റൊരു മുഖ്യ മന്ത്രിയും ആയിരിക്കാം.
കൊച്ചിയിലെ മെട്രോ റെയിൽ ഒരു ഉദാഹരണം. ജന്മം നല്‍കിയ മുന്‍ മുഖ്യ മന്ത്രിക്ക് അത്പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരു ആദരവ് നല്‍കുന്നത് ഉത്കൃഷ്ടമായ രാഷ്ട്രീയ മര്യാദയായി വാഴ്ത്തപ്പെടുo. അത് കൊണ്ട് വോട്ട് കൂടുകയും ചെയ്യും. കൊച്ചി മെട്രോ റെയില്‍ എല്ലാ എതിര്‍പ്പുകളും തരണം ചെയത് തുടങ്ങി വച്ച ഉമ്മന്‍ചാണ്ടിക്ക്, അദ്ദേഹം വിഭാവന ചെയ്ത ഘട്ടം നാളെ പൂര്‍ത്തിയാകുന്ന വേളയില്‍ അഭിവാദ്യം.
അതിന് തുടര്‍ച്ച നല്‍കിയ ഇപ്പൊഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും സലാം. എല്ലാ കൂട്ടരും ഒരുമയോടെ നില്‍ക്കുമ്പോഴാണ് വികസനം ഉണ്ടാകുന്നത്
.ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്ത് ഇതാണ് നമ്മൾ കാണേണ്ടത് എന്ന് നമ്മൾ ജനം പറയും.

സി ജെ ജോൺ