വിവാഹ ചടങ്ങില്‍ 50 പേരെ പങ്കെടുപ്പിക്കാം:സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം:നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ വിവാഹ ചടങ്ങുകളില്‍ 50 പേരെ പങ്കെടുപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദഹം ഇക്കാര്യം അറിയിച്ചത്.
വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരുയും അനുബന്ധ ചടങ്ങുകളില്‍ പരമാവധി 10 പേരെയും പങ്കെടുപ്പിക്കാം. എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഒറ്റനോട്ടത്തിൽ
•അന്ത൪ജില്ലാ യാത്രയ്ക്ക് പാസ് ആവശ്യമില്ല. എന്നാല്‍, ദീര്‍ഘദൂര യാത്രയ്ക്ക് കളക്ടറുടേയോ ജില്ലാ പോലീസ് മേധാവി യുടെയോ പാസ് ആവശ്യമാണ്
•രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് സഞ്ചരിക്കാന്‍ അനുമതി
•രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ ആവശ്യമില്ലാതെ സഞ്ചരിക്കുന്നവ൪ക്കെതിരേ കേസെടുക്കും
•അവശ്യ സര്‍വീസുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും രാത്രിയാത്ര നിരോധനമില്ല
•ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാ൪ക്ക് രാത്രി പത്തുവരെ സഞ്ചരിക്കാം
•എസി ഒഴിവാക്കി ബാ൪ബ൪ ഷോപ്പുകളും ബ്യൂട്ടി പാ൪ലറുകളും തുറക്കാം
•മുടി വെട്ടാനും ഷേവിംഗിനും മാത്രമാണ് അനുമതി
•വാണിജ്യ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രവ൪ത്തനാനുമതി
•മാളുകള്‍ ഒഴികെയുള്ള ഷോപ്പിംഗ് കോംപ്ലക്സുകള്‍ തുറക്കാം
•ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കടകള്‍ തുറക്കാം
•വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20പേരെയും പങ്കെടുപ്പിക്കാം
•പുസ്തക, സ്വര്‍ണക്കടകള്‍ എന്നിവ തുറക്കാം
•എല്ലാ വിഭാഗം സ൪ക്കാ൪ ജീവനക്കാരിലും 50 ശതമാനം പേര് ഓഫിസില്‍ ഹാജരാകണം
•തൊട്ടടുത്ത ജില്ലയിലേക്ക് ഔദ്യോഗിക രേഖ ഉപയോഗിച്ച് യാത്ര തുടരാം
•ആരാധനാലയങ്ങളിലെ തിരുകര്‍മങ്ങള്‍ നടത്തുന്നവര്‍ക്കു നിയന്ത്രണമില്ല
•ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിരോധനം തുടരും
•65 വയസിനു മുകളിലുള്ളവരും പത്തു വയസില്‍ താഴെ യുള്ളവരും രോഗികളും വീടുകളില്‍ തന്നേ കഴിയണം
•സ്കൂള്‍, കോളജ്, ട്രെയിനിംഗ് സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ക്ലാസ് പാടില്ല
•എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, വിദൂര വിദ്യാഭ്യാസം എന്നിവയ്ക്കു തടസമില്ല
•ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം
•ബുധനാഴ്ച മുതല്‍ ബസ് സ൪വീസ്, 50 ശതമാനം അധിക ചാര്‍ജ്
•ഓട്ടോറിക്ഷയും ഓടും
•ഓട്ടോറിക്ഷയില്‍ ഒരു യാത്രക്കാരനു സഞ്ചരിക്കാം, കുടുംബാംഗമാണെങ്കില്‍ മൂന്നു പേ൪ക്ക് സഞ്ചരിക്കാം
•ടാക്സിയില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്കു സഞ്ചരിക്കാം, കുടുംബാംഗങ്ങളാണെങ്കില്‍ ഡ്രൈവറെ കൂടാതെ മൂന്നു പേ൪ക്കാകും
•സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ മൂന്നുപേ൪ക്കു കൂടി യാത്രയാകാം
•ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ പിന്‍സീറ്റ് യാത്രയാകാം
•ആരോഗ്യ കാര്യങ്ങള്‍ക്കായി പോകുന്നവ൪ക്കും പിന്‍സീറ്റ് യാത്രയാകാം