
ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ.-മുഖ്യമന്ത്രി പിണറായി വിജയൻ
ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണ്. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചത്; അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ടു. അതിനായി ജീവൻ തന്നെ ബലി നൽകി.
ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്നത് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൗത്യം തന്നെയാണ്. മതനിരപേക്ഷത അടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നിടത്താണ് ഗാന്ധി ജയന്തി ദിനം അർത്ഥപൂർണ്ണമാകുന്നത്.

മുഖ്യ മന്ത്രി പിണറായി വിജയൻ