കോവിഡിനു ശേഷമുള്ള വിമാനങ്ങൾ!

Share News

കേരളത്തിൽ ഇതുവരെ കോവിഡ് ബാധിതരായവർ ബഹുഭൂരിപക്ഷവും വിദേശങ്ങളിൽനിന്ന് എത്തിയവരാണ്, അതായതു വിമാനങ്ങളിൽ വന്നവർ. ഇവരിൽ മിക്കവർക്കും കോവിഡ് കിട്ടിയത് ഇവർ ആയിരുന്ന രാജ്യങ്ങളിൽനിന്ന് എന്നതിനേക്കാൾ വിമാന യാത്രയിലാണെന്ന സംശയം ബലപ്പെടുകയാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ പുറപ്പെട്ടവരാണ് വിമാനയാത്ര കഴിഞ്ഞപ്പോൾ രോഗബാധിതരായി മാറിയയെന്നു പലരും പറയുന്നു. ഇറ്റലിയിൽനിന്ന് എത്തി കോവിഡ് ബാധിതരായ റാന്നി സ്വദേശികൾ പറയുന്ന അനുഭവവും ഇതിനോടു ചേർത്തുവയ്ക്കണം. യാതൊരു രോഗലക്ഷണങ്ങളുമില്ലാതെയാണ് ഇവർ ഇറ്റലിയിൽനിന്നു പോന്നത്. ഇവിടെ വന്നു രോഗം തിരിച്ചറിഞ്ഞ ഉടൻ ഇവരുമായി ഇടപഴകിയിരുന്ന ഇറ്റലിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. പക്ഷേ, അവർ ടെസ്റ്റ് നടത്തിയിട്ട് എല്ലാവരും നെഗറ്റീവ് ആണ്. വിമാനയാത്രയിലാണ് കോവിഡ് കിട്ടിയതെന്നാണ് ഇതു നൽകുന്ന സൂചന. കോവിഡ്-19 വൈറസ് ലോകമെന്പാടും പറന്നെത്തിയതു വിമാനങ്ങളിലാണ്. വിമാനങ്ങൾ യാത്രയ്ക്കു മുന്പും ശേഷവും അണുവിമുക്തമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. വലിയൊരു വിഭാഗത്തെ ഇത്തരം രോഗങ്ങളിൽനിന്നു സംരക്ഷിക്കാൻ ഇതുവഴി കഴിയും. കോവിഡ് കാലം കഴിയുന്പോൾ വീണ്ടും വിമാനങ്ങൾ പറന്നു തുടങ്ങും… അണുവിമുക്തമാക്കിയ വിമാനങ്ങൾ നമുക്കായി പറക്കുമെന്നു പ്രതീക്ഷിക്കാം.

..ശ്രീ ജോൺസൻ പൂവൻതുരുത്ത്‌

ഫേസ് ബുക്കിൽ എഴുതിയത്

76George Kallivayalil, Santhosh Arackal and 74 others11 comments18 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു