
പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിരവധി പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും മികവുറ്റ നേട്ടമാണ് കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്.- മുഖ്യമന്ത്രി
പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.
നിരവധി പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും മികവുറ്റ നേട്ടമാണ് കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയ എല്ലാവരേയും അഭിനന്ദിക്കുന്നു.
യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ വരാനിരിക്കുന്ന പരീക്ഷകൾക്കായി മികച്ച രീതിയിൽ തയ്യാറെടുക്കുകയും, ആത്മവിശ്വാസത്തോടെ ആ വെല്ലുവിളി മറികടക്കുകയും വേണം.
കോവിഡ്-19 ഉയർത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ബുദ്ധിമുട്ടുകളെയൊക്കെ തരണം ചെയ്തുകൊണ്ട് വിജയകരമായി പരീക്ഷകൾ നടത്താൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ .