നാ​ണ​യം വി​ഴു​ങ്ങി​യ കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി:കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍

Share News

കൊ​ച്ചി: നാ​ണ​യം വി​ഴു​ങ്ങി മ​രി​ച്ച ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ വ​ള​ഞ്ഞ​മ്ബ​ലം ന​ന്ദി​നി-​രാ​ജു ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി. പൃഥ്വിരാജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നി​ഗമനം.കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ന​ട​ത്തും. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​നാ​ണ് ഇ​ത്.

വന്‍കുടലിന്റെ താഴ്ഭാ​ഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്കാരം നടത്തും.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Share News