ആർച്ച്ബിഷപ്പ് ജോസഫ് ചെന്നോത്തിനു ജപ്പാൻ സഭയുടെ പ്രണാമം. തിരുകർമ്മങ്ങൾ

Share News

കഴിഞ്ഞയാഴ്ച്ച കാലംചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ജപ്പാനിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സഭയുടെയും സര്‍ക്കാരിന്റെയും ആദരവ് അര്‍പ്പിക്കലും നടന്നു. സംസ്‌കാരം 22ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. മൃതദേഹം 21ന് കേരളത്തില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് ആദ്യമായി പൊതുദര്‍ശനത്തിനു വയ്ക്കുക.

Share News