
“അഹങ്കാരവും ധിക്കാരവും, ഇതിന് വലിയ വില നൽകേണ്ടിവരും’: സർക്കാരിന് മുന്നറിയിപ്പുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരം പരിഹരിക്കാൻ ശ്രമിക്കാത്ത സർക്കാരിന് അഹങ്കാരവും ധിക്കാരവുമാണെന്ന വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി.
സമരം ചെയ്യുന്നവര്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണത്തിലിരിക്കുന്നവർ തിരിച്ചറിയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേക്കും ഉള്ളതാണ്. പിഎസ്സി റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യുഡിഎഫ് കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.