മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി പ്രിയങ്ക ഗാന്ധി

Share News

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മദര്‍ തെരേസ തന്നെ സന്ദര്‍ശിച്ച സന്ദര്‍ഭം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു. പിതാവ് കൊല്ലപ്പെട്ടതിന് ശേഷം മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് പനിച്ചു കിടക്കുകയായിരുന്നു. മദര്‍ കിടക്കയ്ക്ക് അരുകില്‍ വന്നിരുന്നു തന്റെ കൈ എടുത്ത് ഒപ്പം പ്രവര്‍ത്തിക്കാന്‍ പറഞ്ഞു.

ഒരുപാട് വര്‍ഷക്കാലം അങ്ങനെ പ്രവര്‍ത്തിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും ഇന്നും സൗഹൃദം സൂക്ഷിക്കുന്നു. നിസ്വാര്‍ത്ഥ സേവനത്തിലേക്കും സ്‌നേഹത്തിലേക്കുമുള്ള വഴി തെളിച്ചു തന്നത് അവരാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മദര്‍ തെരേസയോടൊപ്പം രോഗികളെ പരിചരിക്കുന്ന ചിത്രവും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

Share News