
പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവും
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് കൃഷി സ്ഥലങ്ങളെയും ജനവാസകേന്ദ്രങ്ങളെയും വനമാക്കി മാറ്റുന്ന കിരാതമായ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ആറളം വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട പരാതികൾ ആയ ക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്.
അതിന് മുന്നോടിയായിട്ടുള്ള പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവും
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷനും (കിഫ) രാഷ്ട്രീയ കിസാൻ മഹാ സംഘ്ഉം സംയുക്തമായി ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബർ ഏഴാം തീയതി ഇരിട്ടിയിൽ ഉള്ള ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ വച്ച് രാവിലെ 10 മണിക്ക് നടത്തുകയാണ്.
ധർണയുടെ ഉത്ഘാടനം രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിനോയ് തോമസ് നിർവഹിക്കും. കിഫ കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിജി മുക്കാട്ടുകാവുങ്ങൽ അധ്യക്ഷം വഹിക്കും. ആദ്യത്തെ കത്ത് ആറളം പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ വുമൺ റൈഹാനത് സുബി, കിഫ സംസ്ഥാന ട്രെഷറർ ജിന്റോ നിരണത്തിനു കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്യും.
നിലവിൽ നോട്ടിഫിക്കേഷൻ വന്ന 4 വന്യജീവി സങ്കേതങ്ങൾക്കെതിരെയും നമ്മൾ മെയിൽ ക്യാമ്പയിൻ നടത്തുന്നതാണ്. ആറളത്തിനു ശേഷം മലബാർ, ഇടുക്കി, പാമ്പാടും ഷോല എന്നീ ക്രമത്തി ലായിരിക്കും മെയിൽ ക്യാമ്പയിൻ നടത്തപ്പെടുക.