പുല്ലൂരാംപാറ ഹൈസ്കൂളിൽ ഓൺലൈൻ പഠനസൗകര്യം ഒരുങ്ങി
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഓൺലൈൻ സൗകര്യം തയാറായി. പുല്ലൂരാംപാറ നെഹ്റു പബ്ലിക് ലൈബ്രറിയുടെ കോൺഫറൻസ് ഹാളിലാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. വാർഡ് അംഗം കുര്യാച്ചന്റെ ശ്രമഫലമായി ടിവി ലഭ്യമാക്കി.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാന്‍ വളരെ ദൂരം യാത്ര ചെയ്യേണ്ടിയിരുന്ന കുട്ടികൾക്ക് ഇത് മൂലം പഠനം എളുപ്പമായി. ഓൺലൈൻ പഠന ക്ലാസുകളുടെ ഉദ്ഘാടനം മെംബർ കുര്യാച്ചൻ നിർവഹിച്ചു. ബിആർസി ട്രെയിനർ ശശി , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, യുപി സ്കൂൾ ഹെഡ്മാസ്റ്റർ സിബി മഠത്തിൽ, ടി.ജെ. സണ്ണി , ടി.ടി. തോമസ് , ട്രെയ്നർമാരായ പ്രിയ, വിനീത തുടങ്ങിയവർ പ്രസംഗിച്ചു
ശശിധരൻ തിരുവമ്പാടി