
ബഫർ സോൺ കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രമേയം
ബഫർ സോൺ -കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളെയും ,കൃഷി ഭുമി യെയും അന്തിമ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കുക. മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2020 ഓഗസ്റ്റ് 5 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം വന്യജീവി സങ്കേതമായി കണക്കാക്കിയിട്ടുളളവനഭൂമിക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വായുദൂരം വരെയുള്ള ഭൂമി കൂടി വന്യജീവി സംരക്ഷിത മേഖലയാക്കാനുള്ള നിർദ്ദേശം ഉള്ളതായി കാണുന്നു. കരട് വിജ്ഞാപനത്തിലെ ഈ നിർദ്ദേശം നടപ്പിലായാൽ നിരവധി കർഷക-കർഷക തൊഴിലാളി കുടുംബങ്ങൾ അവരുടെ വാസസ്ഥലത്തു നിന്നും അവരുടെ ജീവനോപാധികൾ ഉപേക്ഷിച്ച് പുറത്തുപോകേണ്ടി വരും. പാവപ്പെട്ട കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കരട് വിജ്ഞാപനത്തിലെ ഈ നിർദ്ദേശം പിൻവലിക്കണമെന്നും ,നിലവിലെ വനഭൂമി മാത്രം സംരക്ഷിത വന്യ ജീവി സങ്കേതമായി സംരക്ഷിക്കണമെന്നും ഈ യോഗം ബന്ധപ്പെട്ട ഭരണ കർത്താക്കളോടും അധികാരികളോടും ആവശ്യപ്പെടുന്നു.പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമേയം അവതരിപ്പിച്ചു ഉഷകുമാരി പിൻതാങ്ങി വൈസ് പ്രസിഡണ്ട് കുട്ടിയമ്മ മാണി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഇ.ജലീൽ എന്നിവർ സംസാരിച്ചു.