കൊല്ലത്ത് പൂച്ചകൾക്കും കൊറന്റയിൻ

Share News

കൊല്ലം : പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലം മുംബയിൽ നിന്ന് വന്ന പൂച്ചകളെ ഹോം കൊറന്റയിനിലേക്ക് വിട്ട് ആരോഗ്യപ്രവർത്തകർ.

മുംബയിൽ നിന്ന് വരുന്നവർക്കെല്ലാം കേരളത്തിൽ കൊറന്റയിൻ ആണ് നിലവിലുള്ളത്.ഇന്നലെ ഏഴ് പൂച്ചകളുമായി രണ്ട് പേർ മുംബയിൽ നിന്ന് എത്തി. പൂച്ചകളെ വാങ്ങുവാൻ കൊല്ലത്തുള്ള ചെറുപ്പക്കാരായ കച്ചവടക്കാരും. ഇവർ ഇത് സ്ഥിരമായി എല്ലാ ജില്ലകളിലും ചെയ്തു വരുന്നതാണത്രേ. പക്ഷെ കൊല്ലത്തെ ആന്റി കൊറോണ ഹെല്പ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വോളന്റിയേഴ്‌സും പരിശോധിച്ചപ്പോൾ വിദേശയിനം പൂച്ചകളെ ട്രെയിനിലൂടെ അനധികൃതമായി കൊണ്ട് വന്നതാണ്. ഏതായാലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എ അഞ്ചലോസും റെയിൽവേയിലെ കേരള പൊലീസിലെഎസ് എം ആർ ഷാജഹാനും ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീടും എസ് ആർ എം സാംകുട്ടിയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആർ പി എഫ് കേസെടുക്കുകയും പതിമൂവായിരത്തി നാനൂറ്റി നാല്പതു രൂപ പിഴ അടപ്പിക്കുകയും ചെയ്തു.


പൂച്ചകളെ കൊണ്ട് വന്ന കള്ളികളുള്ള ബാസ്‌ക്കറ്റിൽപോലും വെറുംകൈയ്യാൽ തൊടരുതെന്ന് നിർദേശം നൽകിയാണ് പൂച്ചകളെ യുവാക്കൾക്ക് കൈമാറിയത്.യുവാക്കളും ഒരു തീരുമാനമെടുത്തു പൂച്ചകളെ കൊറന്റയിൻ ചെയ്യിക്കാൻ. ഇന്നലെ മുതൽ പൂച്ചകളും കൊറന്റയിനിലാണ്. കാലാവധി തീരുമ്പോൾ മാത്രമേ അവയെ കൂട്ടിൽ നിന്ന് പുറത്തെടുക്കുകയുള്ളു. ജില്ലാ വെറ്റിനറി ഓഫീസർ ഡോ സുഷമയ്ക്ക് റവന്യു വകുപ്പ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതോടൊപ്പം പൂച്ചകളെ കൊറന്റയിൻ ചെയ്യിപ്പിക്കുന്ന താലൂക്കിലെ മൃഗഡോക്ടർമാർക്കും കച്ചവടക്കാരായ യുവാക്കൾ വിവരം കൈമാറിക്കഴിഞ്ഞു.

റവന്യുവകുപ്പിനൊപ്പവും കേരള പോലീസിനൊപ്പവും സേവനം ചെയ്യുന്ന ട്രാക്ക് വോളന്റിയേഴ്‌സായ റെയിൽവേ ടീം കോർഡിനേറ്റർ ഷഫീക് കമറുദീൻ, ടൈറ്റസ് ഡേവിഡ്,ഇഗ്‌നേഷ്യസ് വിക്ടർ,ബാബ്‌സി ജെ റിബെയ്‌റോ ,അമൽ എ ,അനിമോൻ അൽഫോൺസ്,അഭിജിത് ബി ,ബിനൽ കലാധരൻ, റഹീസ്,എഫ്രോൺ ജോർജ് വലിയവീട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Share News