
മൈതാനത്തെ ആ വിസിലടി നിലച്ചു.
ഹോക്കി ആചാര്യൻ ആർ.ശ്രീധർ ഷേണായ് സാർ വിടപറഞ്ഞു
. ഒരു ഹെർക്കുലീസ് സൈക്കിളിൽ വന്ന് വൈകുന്നേരങ്ങളിൽ സ്കൂൾ മൈതാനത്തു കുട്ടികളെ പരിശീലിപ്പിക്കുന്ന ഷേണായ് സാറിന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്.
ഇന്ത്യയിലെ തന്നെ മുതിർന്ന ഹോക്കി കോച്ചുമാരിൽ ഒരാളായിരുന്നു ഷേണായിസാർ. ഷേണായ് സാറിനെ അറിയാത്ത ഹോക്കി കളിക്കാർ ആരും തന്നെ ഈ തലമുറയിലും കാണില്ല. കേരളത്തിൽ ഹോക്കിയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും എന്നും മുന്നിൽ നിന്നിട്ടുള്ള ഷേണായി സാറിന് ഒളിമ്പ്യൻ ദിനേശ് നായിക്ക്, ഇന്ത്യൻ ടീം ക്യാപ്റ്റൻ ടി.ആർ ശ്രീജേഷ് അടക്കം ആയിരക്കണക്കിന് ശിഷ്യമാരാണ് ഉള്ളത്.

ദീർഘകാലം സപോർട്സ് കൗൺസിൽ കോച്ചായി സേവനമനുഷ്ഠിച്ച സാറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
ടി ജെ വിനോദ് MLA