
രാജമല:ഒരു മൃതദേഹം കൂടി കണ്ടെത്തി
മൂന്നാര്‍:മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 53 മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് എപ്പോഴും തെരച്ചില്‍ തുടരുകയാണ്.
നേരത്തെ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചില്‍. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ മാറിയാണ് ചൊവ്വാഴ്ച പല മൃതദേഹങ്ങളും കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവര്‍ത്തകര്‍, തമിഴ്നാട് വെല്‍ഫെയര്‍ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തെരച്ചിലിനു നേതൃത്വം നല്‍കുന്നത്.