
രാജീവ് ഗാന്ധി 1991 മെയ് 21 ന് 46 വയസ്സുള്ളപ്പോൾ അന്തരിച്ചു. എന്നിരുന്നാലും, ചുരുങ്ങിയ ജീവിത കാലയളവിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.
*രാജീവ് ഗാന്ധി പ്രണാമം…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഭാരത് രത്ന രാജീവ് ഗാന്ധി. 1984 മുതൽ 1989 വരെയുള്ള അഞ്ചുവർഷത്തെ ഭരണത്തിൽ ഈ യുവ നേതാവ് രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ ആത്മാർത്ഥമായ ചില ശ്രമങ്ങൾ നടത്തി.രാജീവ് ഗാന്ധി ഒരു ആധുനിക ഇന്ത്യയുടെ അടിത്തറയിട്ടു എന്നും സംശയഭേദമെന്യേ പറയാം . അദ്ദേഹം ആധുനികതയുടെ ഒരു മുദ്ര പതിപ്പിച്ചു.
*ടെലികോം വിപ്ലവം*
ഇൻഫർമേഷൻ ടെക്നോളജിയുടെയും ടെലികോം വിപ്ലവത്തിന്റെയും പിതാവ്’ എന്നാണ് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ആർക്കിടെക്റ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.അത്യാധുനിക ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 1984 ഓഗസ്റ്റിൽ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) സ്ഥാപിതമായത് അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണ്.
സി-ഡോട്ട് ഇന്ത്യയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും ആശയവിനിമയ ശൃംഖലയിൽ വിപ്ലവം സൃഷ്ടിച്ചു. രാജീവ് ഗാന്ധിയുടെ ശ്രമഫലമായി പിസിഒ (പബ്ലിക് കോൾ ഓഫീസ്) വിപ്ലവം നടന്നു. പിസിഒ ബൂത്ത് ഗ്രാമീണ മേഖലകളെ പോലും പുറം ലോകവുമായി ബന്ധിപ്പിച്ചു.1986 ൽ എംടിഎൻഎൽ (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) സ്ഥാപിക്കപ്പെട്ടു, ഇത് ടെലിഫോൺ ശൃംഖലയുടെ വ്യാപനത്തിന് സഹായിച്ചു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായ സാം പിട്രോഡയോടൊപ്പം ടെലികമ്മ്യൂണിക്കേഷൻ, ജലം, സാക്ഷരത, രോഗപ്രതിരോധം, പാൽ, എണ്ണ വിത്തുകൾ എന്നിവയുമായി ബന്ധപ്പെട്ട ആറ് സാങ്കേതിക ദൗത്യങ്ങൾ ആരംഭിച്ചു.
*കമ്പ്യൂട്ടറൈസേഷൻ*
രാജീവ് ഗാന്ധി ശാസ്ത്ര സാങ്കേതിക വിദ്യയെയും അനുബന്ധ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നു. അത്തരം വ്യവസായങ്ങൾ, പ്രത്യേകിച്ച് കമ്പ്യൂട്ടറുകൾ, എയർലൈൻസ്, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുടെ ഇറക്കുമതി ക്വാട്ട, നികുതി, താരിഫ് എന്നിവ കുറയ്ക്കുന്നതിലേക്ക് വഴിതെളിച്ചു. കമ്പ്യൂട്ടർവത്കൃത റെയിൽവേ ടിക്കറ്റുകൾ അവതരിപ്പിക്കുക വഴി ഇന്ത്യൻ റെയിൽവേ നവീകരിച്ചു.
*വോട്ടിംഗ് പ്രായം*
ഒരു യുവാവായിരുന്നതിനാൽ രാജീവ് ഗാന്ധി യുവാക്കളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളിലും വ്യാപൃതനായിരുന്നു. ആ ലക്ഷ്യത്തിലേക്ക് എങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര? ഭരണഘടനയുടെ 61-ാം ഭേദഗതി നിയമം 1989-ൽ പാസാക്കി. വോട്ടിംഗ് പ്രായം 21 വയസിൽ നിന്ന് 18 വർഷമായി കുറച്ചു. ഈ നീക്കം സംസ്ഥാനങ്ങളിലെ ലോക്സഭാ എംപിമാരെയും എംഎൽഎമാരെയും തിരഞ്ഞെടുക്കുന്നതിൽ യുവാക്കൾക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു.
*പഞ്ചായത്തി രാജ്*
ജനാധിപത്യത്തെ അടിത്തട്ടിലേക്ക് കൊണ്ടുപോകുന്നതിനായി പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് അടിത്തറ പാകിയത് രാജീവ് ഗാന്ധിയായിരുന്നു. 1992ൽ 73-ാമത് ഭരണഘടനയുടെ 74-ാം ഭേദഗതികളാണ് പഞ്ചായത്തിരാജ് സൃഷ്ടിച്ചതെങ്കിലും, രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരു വർഷത്തിനുശേഷം, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്താണ് ഇതിനുള്ള പശ്ചാത്തലം ഒരുക്കിയത്.
*വിദ്യാഭ്യാസം*
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ൽ ദേശീയ വിദ്യാഭ്യാസ നയം (എൻപിഇ) പ്രഖ്യാപിച്ചു. എൻപിഇ നിലവിൽ വന്നതോടെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ജവഹർ നവോദയ വിദ്യാലയം എന്ന റെസിഡൻഷ്യൽ സ്കൂളുകൾ മികച്ച ഗ്രാമീണ പ്രതിഭകളെ കണ്ടെത്തുന്നതിനായി ആരംഭിച്ചു. സൗജന്യ പാർപ്പിട വിദ്യാഭ്യാസം നൽകുന്ന ഒരു പദ്ധതി കൂടിയാണിത്.
രാജീവ് ഗാന്ധി 1991 മെയ് 21 ന് 46 വയസ്സുള്ളപ്പോൾ അന്തരിച്ചു. എന്നിരുന്നാലും, ചുരുങ്ങിയ ജീവിത കാലയളവിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.
ഈ ജന്മവാർഷിക ദിനത്തിൽ ഇത്തരം നേട്ടങ്ങൾ അദ്ദേഹത്തിന്റെ മഹത്തായ ഓർമ്മകളെ വീണ്ടും നമ്മിലേക്കെത്തിക്കുന്നു.

Antony Painuthara