രാജ്യസഭ തെരഞ്ഞെടുപ്പ് :എം.വി ശ്രേയാംസ് കുമാർ വിജയിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം.​വി ശ്രേ​യാം​സ് കുമാർ വിജയിച്ചു. 88 വോ​ട്ടുകളാണ് ശ്രേ​യാം​സ്കു​മാ​റി​ന് ല​ഭി​ച്ചത്. എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ​ക​വാ​ടി​ക്ക് 41 വോ​ട്ടും ല​ഭി​ച്ചു.

ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ റോ​ഷി അ​ഗ​സ്റ്റി​നും എ​ന്‍.​ജ​യ​രാ​ജും വി​ട്ടു​നി​ന്നു. അ​നാ​രോ​ഗ്യം മൂ​ലം സി.​എ​ഫ് തോ​മ​സും വോ​ട്ടു ചെ​യ്തി​ല്ല.

140 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 130 പേ​ര്‍ വോ​ട്ട് ചെ​യ്തു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജ്യ​സ​ഭ സീ​റ്റി​ല്‍ ഒ​ഴി​വു​വ​ന്ന​ത്.

Share News