
റഷ്യയുടെ കോവിഡ് വാക്സിൻ:യോഗ്യത വിലയിരുത്തുമെന്ന് ഡബ്ള്യു.എച്ച്.ഒ
ജനീവ: റഷ്യ പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ യോഗ്യത വ്യവസ്ഥകൾ സംബന്ധിച്ച് റഷ്യൻ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യ സംഘടന ചർച്ച ചെയ്യുമെന്ന് സംഘടന. ഇതുസംബന്ധിച്ച് റഷ്യൻ ആരോഗ്യ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സംഘടന വക്താവ് താരിക് ജസാരെവിച്ച് പറഞ്ഞു.
വാക്സിന്റെ ഫലപ്രാപ്തി, സുരക്ഷ എന്നീ കാര്യങ്ങൾ വിലയിരുത്തും. കൂടാതെ, വാക്സിൻ വികസനം, പരീക്ഷണം, വ്യാവസായിക ഉത്പാദനം എന്നിങ്ങനെ കാര്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ യോഗ്യത വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.