ഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. -എസ്. സുഹാസ്

Share News

സുഹൃത്തുക്കളെ,

നാളെ ഞായറാഴ്ചയാണ്.

സർക്കാർ നിർബന്ധിത ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ കോവിഡ് വ്യാപനത്തിനെതിരെ, സ്വയം നിയന്ത്രണത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് ഓർമ്മപ്പെടുത്തട്ടെ.

..നമ്മുടെ നാട് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്തെങ്കിലും അനിവാര്യമായ സാഹചര്യങ്ങൾ മൂലം രോഗവ്യാപനമുണ്ടായിട്ടുണ്ട്.

ചുരുക്കത്തിൽ സമൂഹ വ്യാപനത്തിന്റെ വക്കിലാണ് നമ്മൾ എന്നതാണ് വസ്തുത. ഇതിലേക്ക് വഴുതി വീഴാതെ നമ്മളെയും കുടുംബത്തെയും നാടിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം നിറവേറ്റണം.

ഞായറാഴ്ച്ച ഒഴിവുദിനമാണ്.

ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്.

പ്രായമായവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പുറത്തിറങ്ങേണ്ടി വന്നാൽ സാമൂഹിക അകലം, സാനിറ്റൈസേഷൻ, മാസ്ക് തുടങ്ങിയ അടിസ്ഥാന പ്രതിരോധ പാഠങ്ങളിൽ ഒരു ചെറിയ അലംഭാവം പോലും പാടില്ല

.പനി, ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുളളവർ വീട്ടിൽ നിന്നു തന്നെ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടണം.

ജാഗ്രത നമുക്കും സമൂഹത്തിനും വേണ്ടിയാണെന്നുള്ളത് മറക്കരുത്.

#Stay Home

#Stay SafeBthe_chain

എസ്. സുഹാസ്

ജില്ലാ കളക്ടർ എറണാകുളം

_

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു