
ഭക്തരെ പ്രവേശിപ്പിക്കില്ല: ശബരിമല ഉത്സവം ഉപേക്ഷിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ വര്‍ഷത്തെ ഉത്സവാഘോഷം ഉപേക്ഷിച്ചതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്സവം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രി കത്ത് നല്‍കിയിരുന്നു. ഈ മാസം 14ന് നടതുറക്കുമ്ബോള്‍ ഭക്തരെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. 80 ദിവസത്തിലേറെയായി ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.
മന്ത്രിയും തന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കാനുളള് തീരുമാനം പിന്‍വലിച്ചതായി അറിയിച്ചത്.
രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെയായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് പ്രകാരം മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന ഉത്സവം ഈ മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.