
സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു.
രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആരംഭിക്കുകയാണ്. സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു.
ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്നിടങ്ങളിൽ, ജനപ്രതിനിധി സഭകളുടെ വൈവിധ്യമാർന്ന നടപടിക്രമങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നിതാന്ത ജാഗ്രതയോടെ ജനങ്ങളിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. അത് നിയമനിർമ്മാണ സഭയുടെ പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കും. ഇക്കാര്യത്തിൽ നിലവിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. ആ ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്താൻ സഭാ ടിവി ഉപകരിക്കും.

ആദ്യഘട്ടത്തിൽ ചാനലുകളിൽ കൂടിയാണ് സഭാ ടിവി ജനങ്ങളിലേക്ക് എത്തുക. ചാനലുകളിൽ അരമണിക്കൂർ വീതമുളള സ്ലോട്ടുകളിലായിട്ടായിരിക്കും പരിപാടികൾ സംപ്രേക്ഷണം ചെയ്യുക. അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു മുഴുവൻസമയ ചാനലായി ഇതിനെ മാറ്റുന്നതിനും ആലോചിക്കുന്നുണ്ട് എന്നറിയുന്നത് സന്തോഷകരമാണ്.
തങ്ങൾ തെരഞ്ഞെടുത്തയക്കുന്നവർ സഭയിൽ എന്തു ചെയ്യുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സഭയിലെ സന്ദർശക ഗ്യാലറി മാത്രമായിരുന്നു ഒരിക്കൽ ഇതിനുള്ള ഉപാധി. എന്നാൽ, സഭാ ടിവി ശക്തമായി വരുന്നതോടെ, ജനങ്ങൾക്കു സഭയിലെ പ്രവർത്തനങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കും. അത് കിട്ടാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നുംമുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു.