
പറഞ്ഞു പറ്റിച്ചു കളഞ്ഞല്ലോ ചെല്ലാനത്തുകാരെ…..
കേരളപിറവി ദിനത്തിൽ ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിക്കും എന്ന സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ ഗണപതികാടു ബസാർ-കടപ്പുറത്തു മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടൽഭിത്തിയിൽ കുത്തിയിരുപ്പ് സമരം ഉൽഘടനം ചെയ്തു.

ആലപ്പുഴയിൽ കടലാക്രമണം തടയാൻ 3 കിലോമീറ്റർ നീളത്തിൽ തീരത്ത് 34 പുലിമുട്ടുകൾ നിർമ്മിക്കാൻ 49.90 കോടി രൂപ അനുവദിച്ചപ്പോൾ ചെല്ലാനത്ത് അത് പത്തു കോടിയെന്ന പ്രഖ്യാപനം മാത്രം. ചെല്ലാനത്ത് ഒന്നര വർഷം മുൻപ് മന്ത്രി മേഴ്‌സികുട്ടിയമ്മ ഉൽഘടനം ചെയ്ത ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചു സമ്പൂർണമായ പരാജയമായി മാറി. കടൽഭിത്തിയും പുലിമുട്ടും നിർമിക്കാനുള്ള 135 കോടി രൂപയുടെ പദ്ധതി എംഎൽഎയുടെയും മുഖ്യമന്ത്രിയുടെയും പദ്ധതി പ്രഖ്യാപന ഫ്ലെക്സ് ബോർഡിൽ ഒതുങ്ങി.
Tony Chammany
Ex. Mayor, Kochi Corporation, Kochi City,