സംരംഭകം ഊർജസ്വലത പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.

Share News

നവസംരംഭകർക്കായി  കേരള ഫീഡ് ലിമിറ്റഡ്  സംരംഭക ഊർജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന  പരിശീലന പരിപാടിയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധർ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ mdsoffice.kfl@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ  വിശദമായ ബയോഡേറ്റ ഒക്ടോബർ 31 നുള്ളിൽ അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്കായി 9496227400 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇതിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനപദ്ധതിയുടെ ഭാഗമാകും.

ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്സൈറ്റായ www.keralafeeds.com ൽ ലഭിക്കും.  കമ്പനിയുടെ ബ്രാൻഡ് അംബാസഡർ നടൻ ജയറാം ഈ മേഖലയിലെ നവാഗതർക്ക് വഴികാട്ടിയായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകും.

Share News