സപ്തതിയുടെ നിറവിൽ ശ്രി ജോൺപോൾ …
ഒരു സ്നേഹദൂരത്തിനപ്പുറം എന്നും ജോൺപോൾ സാർ ഉണ്ട്. പ്രായത്തിൽ രണ്ട് പതിറ്റാണ്ടിനു പിന്നിലാണ് ഞാൻ. ഒരു ജ്യേഷ്ഠസഹോദരന്റെ കരുതൽ, സ്നേഹം, സാന്ത്വനം, പ്രോത്സാഹനം… അതെല്ലാമാണ് പ്രിയ ജോൺ പോൾ സാർ. മലയാളത്തിൻറെ സാംസ്കാരിക, സർഗ്ഗധാരകളിൽ വാക്കുകളുടെയും വിചാരങ്ങളുടെയും അനുപമമായ അരുവി പോലൊഴുകുന്ന പുണ്യ ജീവിതത്തിന്റെ സപ്തതിയിൽ അഭിമാനത്തോടെ ആദരവോടെനന്മകൾ, പ്രാർത്ഥനാശംസകൾ നേരുന്നു. സപ്തതിയോടനുബന്ധിച് അദ്ദേഹം രചിച്ച ‘ ഓർമ്മവിചാരം’ പുസ്തകപ്രകാശനച്ചടങ്ങിലെ ചില നുറുങ്ങവെട്ടങ്ങളിലൂടെ…
Johnson C. Abraham