സ്‌കൂള്‍ തുറക്കല്‍:സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച്‌ റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.മാര്‍ച്ചിനു പകരം മെയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സെപ്റ്റംബറിൽ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍.എന്നാൽ നിലവിലത്തെ കോവിഡ് സാഹചര്യത്തിൽ അതിനു സാധ്യത കുറവാണ്.

Share News