സെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ഉന്നതതല സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് വരുന്നതോടെ തീപിടിത്തത്തെ കുറിച്ച്‌ വ്യക്തത വരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തീപിടിത്തത്തെ കുറിച്ച്‌ രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലുളള സംഘം ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടിത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഇനി ഇത്തരത്തിലുളള സംഭവം ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ സെക്രട്ടറിയേറ്റില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുളള റിപ്പോര്‍ട്ടാണ് സമിതി നല്‍കുക.
ഇക്കാര്യങ്ങളെല്ലാം സമിതി വിശദമായി അന്വേഷിക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ സു​പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല, തീപിടിത്തത്തില്‍ ഭാഗികമായി ചില ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരുമ്ബോള്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വരും. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ലെന്നും, എ​ന്‍​ഐ​എ ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ​ഫ​യ​ലു​ക​ളും കൊ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Share News