ശ​ബ​രി​മ​ല​യി​ല്‍ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രിദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി

Share News

പ​ത്ത​നം​തി​ട്ട:കോവിഡ് വ്യാപനം തുടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് കത്ത് ന​ല്‍​കി.ദേവസ്വം കമ്മീഷണര്‍ക്കാണ് അദ്ദേഹം കത്ത് നല്‍കിയത്. ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ത​ന്ത്രി ക​ത്തി​ല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ക​ത്ത് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോ​ഗ വ്യാപനത്തിന് ഇടയാക്കുമെന്നും കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോ​ഗ വ്യാപനത്തിന് ഇടയാക്കുമെന്നും കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഉത്സവ ചടങ്ങുകള്‍ ആരംഭിച്ച ശേഷം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെക്കെങ്കിലും രോ​ഗ ബാധ സ്ഥിരീകരിച്ചാല്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ഉത്സവ ചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. രോ​ഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അം​ഗീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ശബരിമല ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഉത്സവവും അതിനൊപ്പം നടത്താനായിരുന്നു ബോര്‍ഡ് തീരുമാനിച്ചത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു